Saturday, 20 April 2013

കവിതയും കാര്‍ണിവലും


പൗര്‍ണ്ണമിയെക്കുറിച്ചുള്ള പരാതികള്‍



അപാരച്ചിരി

വ്യതിരിക്തമായ നൃത്തക്കാഴ്ചകള്‍

 
ഉച്ചാടനകലകളും അനുഷ്ഠാനകലകളുമൊക്കെ പ്രകൃതിയോടുള്ള മനുഷ്യന്റെ പ്രാര്‍ത്ഥനയാണ്. ആവശ്യമില്ലാത്തതിനെ ഒഴിച്ചുനിര്‍ത്തി തന്റെയും ചുറ്റുപാടിന്റെയും അഭിവൃദ്ധിക്കു സഹായകമാകുന്നതിനെ മാത്രം കൂടെ നിര്‍ത്താന്‍വേണ്ടിയുള്ള ആരാധനാക്രമങ്ങള്‍. മനുഷ്യമനസ്സിലെ നീചവികാരങ്ങളെ ഉദ്ദീപിക്കുന്ന ശക്തികളെ --അവ അദൃശ്യരോ ദൃശ്യരോ ആവട്ടെ --അവയെ നീക്കിമാറ്റി നന്മ വിളയുന്ന ഭൂമിയാക്കി മാറ്റിയാണ് ഓരോ പറയകൂട്ടായ്മകളും തങ്ങളുടെ നുഷ്ഠാന നൃത്തത്തിലൂടെ ലക്ഷ്യമാക്കുന്നത്.....Read More...

സാരംഗിയിലെ തീ


ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ സാരംഗി ക്ലാസ്സിക്കല്‍ സംഗീതത്തില്‍നിന്ന് പതുക്കെ അപ്രത്യക്ഷമാവാന്‍ തുടങ്ങി. തവായിഫുകളുടെ സംഗീത, നൃത്ത പരിപാടികള്‍ക്ക് അകമ്പടി സേവിച്ചതാണ് സാരംഗിയുടെ പതനത്തിന് മുഖ്യകാരണം. ദാസീ നൃത്തങ്ങള്‍ക്ക് അകമ്പടി സേവിക്കുന്ന ഉപകരണം എന്ന് ആക്ഷേപിച്ച് ചിലര്‍ സാരംഗിയെ അകറ്റി നിറുത്തി. ബ്രിട്ടീഷ് കൊളോണിയന്‍ ഭരണകാലത്തെ വിക്‌ടോറിയന്‍ സദാചാരമൂല്യങ്ങള്‍ ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തില്‍ വേരുപിടിച്ച സമയമായിരുന്നു അത്. 1947നു ശേഷം രാജ്യത്തിന്റെ അധികാരഘടനയില്‍ വന്ന മാറ്റങ്ങളെ തുടര്‍ന്ന് തവായിഫുകളുടെ രക്ഷാധികാരികളായ ഭൂപ്രഭുക്കന്മാരുടെ ശക്തി ക്ഷയിച്ചുവന്നു. ഇത്  താവായിഫുകളേയും അവരെ ആശ്രയിക്കുന്ന സാരംഗിവാദകരേയും ബാധിച്ചു. മധ്യവര്‍ഗ്ഗ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ സാരംഗിക്ക് പകരം സിത്താറും, സാരോദും പഠിക്കാന്‍ തുടങ്ങി. കൂടാതെ ട്യൂണ്‍ ചെയ്യാനും വായിക്കാനുമുള്ള സാങ്കേതിക ബുദ്ധിമുട്ടുകളും ഇതിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. സാരംഗിയുടെ തന്ത്രികള്‍ മൃഗങ്ങളുടെ കുടലില്‍നിന്ന് ഉണ്ടാക്കുന്നതിനാല്‍ ജാതിബോധമുള്ള ഹിന്ദുക്കള്‍ ഈ ഉപകരണത്തോട് മുഖം തിരിച്ചു നിന്നു. മുസ്‌ലിങ്ങളും ദളിതരുമായിരുന്നു സാരംഗി ഉപയോഗിച്ചിരുന്നത്.

ലിറ്റില്‍ ടൗണിലെ കാവല്‍ക്കാരന്‍


ആന്‍ഡമാനില്‍ 'ഫ്രീഡം ഫൈറ്ററൈസെഷന്‍' എന്നൊരു സംഗതിയുണ്ട്. അതായത് എല്ലാവരും സ്വതന്ത്രസമര സേനാനി ടാഗ് അണിയാന്‍ ശ്രമിക്കുന്നു. ആരോടു ചോദിച്ചാലും മുന്‍ തലമുറയിലെ ഒരാള്‍ സ്വതന്ത്ര സമര സേനാനിയായി ആന്‍ഡമാനിലേക്ക് നാടുകടത്തപ്പെട്ടുവെന്ന് പറയും. സ്വതന്ത്ര സമര സേനാനികളെ രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ആന്‍ഡമാനിലേക്ക് നാടുകടത്തിയിട്ടുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ അല്ലാത്ത ചിലരും നാടുകടത്തപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ഇന്ന് ആന്‍ഡമാനില്‍ കാണുന്ന എല്ലാവരും സ്വതന്ത്രസമര സേനാനികളുടെ, പോരാളികളുടെ പിന്‍മുറക്കാരാണെന്ന് പറയാന്‍ പറ്റാതെ വരും. അത്തരത്തില്‍ ചില മിത്തുകളെ പൊളിക്കല്‍ ആവശ്യമാണ്.

സിപിഎം ഓഫീസിന് ബിനാലെയില്‍ എന്ത്?


ബിനാലെ കണ്ട് മടങ്ങുമ്പോള്‍, പാവങ്ങളുടെ പാരീസ്‌പോലെ രൂപം മാറിയ ചില തെരുവുകള്‍ വീണ്ടും പ്രലോഭിപ്പിച്ചു. സ്വാതന്ത്ര്യസമര ചരിത്രം മുതല്‍ക്കിങ്ങോട്ട്, അടിയന്തരാവസ്ഥക്കാലങ്ങളിലൂടെ പിന്നെയും ഇങ്ങോട്ട്, ജനകീയസമരങ്ങളിലൂടെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൂടെയും തുടര്‍ന്നിങ്ങോട്ട് ജനതയോട് അര്‍ത്ഥഗര്‍ഭമായി സംസാരിച്ച ചുമരെഴുത്തുകളുടെ കേരള ചരിത്രം. കൊച്ചി മട്ടാഞ്ചേരിത്തെരുവുകളില്‍ പുരാതന എടുപ്പുകളിലെ വെള്ളച്ചുമരുകളില്‍ വരയ്ക്കപ്പെട്ട ഗ്രാഫിറ്റി വര്‍ക്കുകള്‍ ചിത്രകലയ്ക്ക് കേരളത്തിന് വിരിച്ചിട്ടുകൊടുക്കാന്‍ കഴിയുന്ന തുറസ്സായ കാന്‍വാസുകളെ ഓര്‍മ്മിപ്പിച്ചു.




കൃഷ്ണപ്രിയയുടെ വീട് സംസാരിക്കുന്നു


2001 ഫിബ്രവരി 9 വെള്ളിയാഴ്ച വൈകുന്നേരം, ചാരങ്കാവിലെ ആ വീടിന്റെ/ കുടുംബത്തിന്റെ ജാതകം എന്നെന്നേക്കുമായി മാറ്റിയെഴുതപ്പെട്ടു. സ്‌കൂള്‍ വിട്ടുവരാന്‍ മകള്‍ വൈകിയപ്പോള്‍ ഏതു രക്ഷിതാവിനെയുംപോലെ അവര്‍ക്കും കാത്തിരിക്കാന്‍ കാരണങ്ങളുണ്ടായിരുന്നു. ഗൈഡ്‌സിന്റെ ക്ലാസ്സോ, നോക്കിനില്ക്കാന്‍ വഴിയിലൊരു പുതിയ കാഴ്ചയോ, കുട്ടികള്‍ക്കൊപ്പം ഒരു പുതിയ കളിക്കു കൂടിയതോ, തെച്ചിക്കായ അടര്‍ത്താന്‍ കയറിയതോ, അങ്ങനെ എന്തെങ്കിലുമൊക്കെ. പക്ഷേ, പതിവുവിട്ട് അവള്‍ വൈകിയപ്പോള്‍ പോകാനിടയുള്ളിടത്തൊന്നും അവളെ തിരഞ്ഞിട്ട് കാണാതായപ്പോള്‍ ഊരിവീണ വീടിന്റെ കണ്ണീര് പിന്നെ ചോര്‍ന്നിട്ടില്ല.

Read More..

ഗറില്ലകള്‍

വാനവിസ്മയങ്ങള്‍ക്കേതുനേരവും
പൂവുകൊണ്ടാണഭിവാദ്യമെങ്കിലും
പൂമരത്തിനു ദൂരരാജ്യങ്ങളില്‍
വേരുകൊണ്ടേ ഗറില്ലാ പ്രവര്‍ത്തനം.


Read More

ബലാല്‍സംഗത്തിന്റെ ലിംഗേതര വഴികള്‍


സ്ത്രീയുടെ സമ്മതം കൂടാതെ ചെയ്യുന്ന  സംയോഗം എന്നാണ് ബലാല്‍സംഗത്തിന്  ശബ്ദതാരാവലി നല്‍കിയിരിക്കുന്ന അര്‍ത്ഥം. മുന്തിരിപഴത്തില്‍നിന്ന് വീഞ്ഞ് പിഴിഞ്ഞെടുത്ത് ചണ്ടിയാക്കിമാറ്റിയ അവശിഷ്ടത്തിന് ഇംഗ്ലീഷില്‍ റേപ്പ് (rape) എന്നാണ് പറയുന്നത്. ഏതാണ്ട് സമാനതരത്തിലാണ് ബലാല്‍സംഗത്തിന് ഇരയായ സ്ത്രീകളെ സമൂഹം കണ്ടിരുന്നത്, ഇന്നും കാണുന്നത്. അതിനാല്‍ ആകാം  സ്ത്രീയുടെ സമ്മതത്തിന് വിരുദ്ധമായി സ്ത്രീക്കെതിരെ നടത്തുന്ന ലൈംഗിക അതിക്രമത്തെ റേപ്പ് എന്ന് വ്യവഹരിച്ചുതുടങ്ങിയത്.

Read More ...

ദലിത്കാമറയുടെ കാഴ്ചയും സംവേദനവും

ഒരുപാട് വിവാദങ്ങള്‍ക്ക് 'പാപ്പിലിയോ ബുദ്ധ' എന്ന സിനിമ  വിധേയമായിട്ടുണ്ട്. നിരവധി ചെറുസദസ്സുകളില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കപ്പെടുകയും അച്ചടി മാധ്യമങ്ങളില്‍ ഇതിനെക്കുറിച്ച് ഗൗരവമായ വിശകലനങ്ങള്‍ വരികയും ചെയ്തിട്ടുണ്ട്. ഇതൊക്കെയാണ് ഈയൊരു സംവാദത്തിനായി നമ്മളെയും പ്രേരിപ്പിക്കുന്നത്.Read More....