ആന്‍ഡമാനില്‍ 'ഫ്രീഡം ഫൈറ്ററൈസെഷന്‍' എന്നൊരു സംഗതിയുണ്ട്. അതായത്
എല്ലാവരും സ്വതന്ത്രസമര സേനാനി ടാഗ് അണിയാന്‍ ശ്രമിക്കുന്നു. ആരോടു
ചോദിച്ചാലും മുന്‍ തലമുറയിലെ ഒരാള്‍ സ്വതന്ത്ര സമര സേനാനിയായി
ആന്‍ഡമാനിലേക്ക് നാടുകടത്തപ്പെട്ടുവെന്ന് പറയും. സ്വതന്ത്ര സമര സേനാനികളെ
രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ആന്‍ഡമാനിലേക്ക്
നാടുകടത്തിയിട്ടുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ അല്ലാത്ത ചിലരും
നാടുകടത്തപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ഇന്ന് ആന്‍ഡമാനില്‍ കാണുന്ന എല്ലാവരും
സ്വതന്ത്രസമര സേനാനികളുടെ, പോരാളികളുടെ പിന്‍മുറക്കാരാണെന്ന് പറയാന്‍
പറ്റാതെ വരും. അത്തരത്തില്‍ ചില മിത്തുകളെ പൊളിക്കല്‍ ആവശ്യമാണ്.
No comments:
Post a Comment