ബിനാലെ
കണ്ട് മടങ്ങുമ്പോള്‍, പാവങ്ങളുടെ പാരീസ്‌പോലെ രൂപം മാറിയ ചില തെരുവുകള്‍
വീണ്ടും പ്രലോഭിപ്പിച്ചു. സ്വാതന്ത്ര്യസമര ചരിത്രം മുതല്‍ക്കിങ്ങോട്ട്,
അടിയന്തരാവസ്ഥക്കാലങ്ങളിലൂടെ പിന്നെയും ഇങ്ങോട്ട്, ജനകീയസമരങ്ങളിലൂടെയും
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൂടെയും തുടര്‍ന്നിങ്ങോട്ട് ജനതയോട്
അര്‍ത്ഥഗര്‍ഭമായി സംസാരിച്ച ചുമരെഴുത്തുകളുടെ കേരള ചരിത്രം. കൊച്ചി
മട്ടാഞ്ചേരിത്തെരുവുകളില്‍ പുരാതന എടുപ്പുകളിലെ വെള്ളച്ചുമരുകളില്‍
വരയ്ക്കപ്പെട്ട ഗ്രാഫിറ്റി വര്‍ക്കുകള്‍ ചിത്രകലയ്ക്ക് കേരളത്തിന്
വിരിച്ചിട്ടുകൊടുക്കാന്‍ കഴിയുന്ന തുറസ്സായ കാന്‍വാസുകളെ ഓര്‍മ്മിപ്പിച്ചു.
No comments:
Post a Comment